Newsperseconds.com

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകര്‍ത്ത് എന്‍സിബി; പിടി കൂടിയത് 15 കോടി രൂപയുടെ കൊക്കെയ്ന്‍; രണ്ട് വിദേശികള്‍ പിടിയില്‍

Capture

മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് ഒരു സാംബിയന്‍ പൗരനില്‍ നിന്ന് രണ്ട് കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തതായി എന്‍സിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ചരക്ക് സ്വീകരിക്കാനിരുന്ന ഒരു ടാന്‍സാനിയന്‍ സ്ത്രീയെയും ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത കള്ളക്കടത്തിന് ഏകദേശം 15 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി മുംബൈ സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തി.

മയക്കുമരുന്ന് ശേഖരണത്തിനായി സാംബിയയിലെ ലുസാക്കയില്‍ നിന്ന് ആഡിസ് അബാബ (എത്യോപ്യയുടെ തലസ്ഥാനം) സന്ദര്‍ശിച്ചിരുന്നു. വിമാനത്തില്‍ മുംബൈയിലെത്തിയ ശേഷം ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന എന്‍സിബി സംഘം ഇയാളുടെ ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഒരു ബാഗ് കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മേഖലയിലെ ചില ഇടനിലക്കാരെ കുറിച്ച് ഇയാള്‍ എന്‍സിബിയെ അറിയിച്ചു.

 

 

 

Share this Article

Leave a Comment