ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന- ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. മത്സരം തുടങ്ങാനായി ഇരുടീമുകളും മാറക്കാന സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം നടത്തിയതാണ് കാരണം. തുടർന്ന് മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഇതോടെ ലയണൽ മെസ്സിയും സംഘവും ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.