Newsperseconds.com

അല്‍-ഷിഫ ഹോസ്പിറ്റലിന്റെ ഡയറക്ടറെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു

Capture

ഗാസ മുനമ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ കോംപ്ലക്‌സായ അല്‍-ഷിഫ ഹോസ്പിറ്റലിന്റെ ഡയറക്ടറെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. മുഹമ്മദ് അബു സാല്‍മിയയും മറ്റ് നിരവധി മുതിര്‍ന്ന ഡോക്ടര്‍മാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഷിന്‍ ബെറ്റും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) ഇന്റലിജന്‍സും സാല്‍മിയയെ ചോദ്യം ചെയ്യുകയാണെന്ന് ഇസ്രായേലിന്റെ കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ നിന്ന് തെക്കോട്ട് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡയറക്ടറെ കസ്റ്റഡിയിലെടുത്തത്.

Share this Article

Leave a Comment