ഗാസ: പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മരിച്ച 100 കണക്കിന് ആളുകളുടെ മൃതദേഹം ഒന്നിച്ച് കുഴിച്ചുമൂടുന്നതിന്റെ ഡ്രോണ്‍ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ബുധനാഴ്ച ഖാന്‍ യൂനിസിലെ ഒരു കൂട്ടക്കുഴിമാടത്തില്‍ അടക്കം ചെയ്യുന്ന വേദനജനകമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രികളും പള്ളികളും ഉള്‍പ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇസ്രായേലി മരണസംഖ്യ 1,200 ആണ്. ബുധനാഴ്ച പുലര്‍ച്ചെ, ഇസ്രായേലും ഹമാസും ബന്ദികളേയും തടവുകാരേയും കൈമാറ്റം ചെയ്യുന്ന മാനുഷിക താല്‍ക്കാലിക വിരാമ കരാര്‍ പ്രഖ്യാപിച്ചു.
ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയുടെ മധ്യസ്ഥതയിലുള്ള കരാര്‍ പ്രകാരം, ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 150 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസിന്റെ പിടിയിലായ 50 ഇസ്രായേലികളെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാട്ടത്തിന് നാല് ദിവസത്തെ ഇടവേളയും ഇന്ധനം ഉള്‍പ്പെടെ മാനുഷിക സഹായവുമായി 300 ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു. ഇത് താല്‍ക്കാലികമായി വെടി നിര്‍ത്തലാക്കാനും കൂടുതല്‍ കുട്ടികളെയും സ്ത്രീകളെയും ഇരുപക്ഷവും കൈയിലെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.