Newsperseconds.com

ഇസ്രയേൽ ആക്രമണം; അൽ ജസീറയുടെ ക്യാമറാമാൻ സമീർ അബുദാഖയെ സൈന്യം വധിച്ചു

Untitled Design (73)

ഗാസയിലെ ഖാൻ യൂനിസിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ സമീർ അബുദാഖയെ ഇസ്രായേൽ സൈന്യം വധിച്ചു. ആക്രമണത്തിൽ ലേഖകൻ വെയ്ൽ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു അപകടം.

ഒക്‌ടോബർ 7ന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയൻ മാധ്യമ പ്രവർത്തകനാണ് സമീർ അബുദാഖ. പരിക്കേറ്റ അബുദാഖ രക്തം വാർന്നു കിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതിൽ മെഡിക്കൽ സംഘത്തെ ഇസ്രായേൽ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്.

 

 

Share this Article

Leave a Comment