Newsperseconds.com

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിയേറ്റ് 47 കാരന്‍ മരിച്ചു; സുരക്ഷ ശക്തമാക്കി അധികൃതർ

Untitled Design (45)

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന പോര്‍ട്ട് ഓഫ് സ്പെയിനിൽ ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ സുരക്ഷ ശക്തമാക്കി. ടീം താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്.

പ്രാദേശിക സമയം തിങ്കളാഴ്ച വെളിപ്പിന് 1.20 ഓടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് കൊലപാതകം നടന്നത്. സംഭവത്തില്‍ 47 വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ ടീമിനോട് ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോള്‍ഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷന്‍ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഞ്ച് ട്വന്റി 20കളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.

Share this Article

Leave a Comment