Newsperseconds.com

ദുബായില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജനുവരി ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തി

Capture

ദുബായ്: ജനുവരി 1 മുതല്‍ ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര വസ്തുക്കളും ഉള്‍പ്പെടെയുള്ള റീസൈക്കിള്‍ ചെയ്തവയ്ക്ക് അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ നിരോധനം ബാധകമാണ്.

പല സൂപ്പര്‍ മാര്‍ക്കറ്റുകളും ക്യാരി ബാഗുകള്‍ നിരോധിച്ചു തുടങ്ങി. ദുബായിലുടനീളമുള്ള കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കില്ലെന്നും കൗണ്ടറില്‍ നിന്ന് സ്റ്റോക്കുകള്‍ നീക്കം ചെയ്യുമെന്നും അറിയിച്ചുകൊണ്ടുളള നോട്ടീസ് പതിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കാനാണ് നിര്‍ദേശം. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിരോധനം ഏര്‍പ്പെടുത്തിയത്.

പ്ലാസ്റ്റിക്, നോണ്‍-പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികള്‍, പഴം, പച്ചക്കറി പൊതിയല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, ലഘുഭക്ഷണ ബാഗുകള്‍, തുടങ്ങിയവ ഇതില്‍പ്പെടുന്നു.

Share this Article

Leave a Comment