Newsperseconds.com

ഇറാനിൽ ഇരട്ട സ്ഫോടനം; 53 പേർക്ക് ജീവൻ നഷ്ടമായി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു

Untitled Design (22)

ഇറാനിൽ ഇരട്ട സ്ഫോടനം. 53 പേർക്ക് ജീവൻ നഷ്ടമായി. സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

കെർമാൻ പ്രവിശ്യയിലുള്ള ഇറാ​ൻ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി ആളുകൾ പ്രദേശത്ത് എത്തിയിരുന്നു. അവർക്കിടയിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കൽ നടപടി തുടരുകയാണ്.

Share this Article

Leave a Comment