ബ്രിട്ടണിൽ വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി പെണ്‍കുട്ടി. 16കാരിയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
ഗെയിമിനിടെ പെൺകുട്ടി ഒരു വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ചിരുന്നു. ഈസമയത്താണ് ബലാത്സംഗം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, പെൺകുട്ടിക്ക് ശാരീരികമായി പരുക്കുകളില്ലെന്നും ബലാത്സംഗം നടന്നത് യഥാർത്ഥ ലോകത്താണെന്നിരിക്കെയായതുകൊണ്ട് കേസെടുക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ശാരീരികമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ മാനസ്സിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഏത് ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്ന കാര്യം വ്യക്തമല്ല.
ലോകത്തെ ആദ്യത്തെ വെർച്വൽ ലൈംഗിക കുറ്റകൃത്യമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഇത്തരമൊരു സംഭവം യാഥാർത്ഥ്യമല്ലെന്ന് പറയാൻ എളുപ്പമാണെന്നും വിഷയത്തിന്റെ ഗൗരവം കാണാതിരിക്കരുതെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.