സ്വീഡന്: കടുത്ത തണുപ്പ് സഹിച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഇരു രാജ്യങ്ങളിലെയും അന്തരീക്ഷ ഊഷ്മാവ് മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താണത്. നോര്‍ഡിക് പ്രദേശത്തും തണുപ്പ് മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. ശൈത്യകാലത്തെ ഏറ്റവും അസഹനീയമായ തണുപ്പാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
അതേ സമയം, തണുപ്പും മഞ്ഞും മൂലം പ്രദേശത്തുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. കാലാവസ്ഥ കാരണം നോര്‍വേ ഉള്‍പ്പെടെ പ്രധാന ഹൈവേ അടച്ചു. ഫെറി ലൈനുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആര്‍ട്ടിക് നോര്‍ത്ത് ട്രെയിന്‍ ഗതാഗതത്തിന് തണുപ്പ് സാരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി സ്വീഡിഷ് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. അതിശക്തമായ മഞ്ഞ് വീഴ്ചയും കാറ്റും അനുഭവപ്പെടാമെന്ന മുന്നറിയിപ്പ് പലയിടങ്ങളിലും നല്‍കിയിട്ടുണ്ട്.