Newsperseconds.com

ദൈവം നിനക്കുള്ളത് തരും ഗാഥു..മിഥു ശരിക്കും പോകുന്നു; അഞ്ച് വര്‍ഷത്തെ പ്രണയം; കാമുകി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ചതി തിരിച്ചറിഞ്ഞ യുവാവ് മനം നൊന്ത് ആത്മഹത്യ ചെയ്തു

Untitled 1

നെയ്യാറ്റിന്‍കര: അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ചതിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി മിഥു മോഹനാണ്(23) പ്രണയച്ചതിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മിഥുന്‍ അഞ്ച് വര്‍ഷമായിട്ട് പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. കാലിലെ ചെരിപ്പ് മുതല്‍ തലയിലെ സ്ലൈഡ് വരെ മിഥുന്‍ ആണ് യുവതിക്ക് വാങ്ങിക്കൊടുക്കുന്നത്. അത്രമേല്‍ പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്ന മിഥുന്‍ അവസാനമാണ് ചതി തിരിച്ചറിഞ്ഞത്. ഇരുവരുടേയും വീട്ടില്‍ കല്യാണത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിറന്നാള്‍ സമ്മാനമായി ലക്ഷങ്ങള്‍ വിലയുള്ള ഐഫോണ്‍ ആയിരുന്നു മിഥുന്‍ നല്‍കിയത്. അവസാനമായി മിഥുന്‍ നല്‍കിയ സമ്മാനവും അതായിരുന്നു. എന്നാല്‍ ഒടുവില്‍ അവള്‍ തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനം നൊന്ത് മിഥുന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അവള്‍ കൊടുത്ത മിഠായിയുടെ കവര്‍ വരെ മിഥുന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മിഥുനിന്റെ മുറിയില്‍ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

”എന്നെ അഞ്ചുവര്‍ഷം സ്‌നേഹിച്ചു പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാഥു. എന്നേക്കാള്‍ നല്ല ഒരുവനെ നീ കണ്ടെത്തി കല്ല്യാണം കഴിച്ച് ജീവിക്കുന്നത് ഞാന്‍ മുകളിലിരുന്ന് കാണും. ഒരുപാട് കെഞ്ചിയിട്ടും കേണിട്ടും ഒരു പട്ടിയുടെ വില പോലും നീ എനിക്ക് തന്നില്ല ടാ.. ഒരുപാട് ഒരുപാട് സ്‌നേഹിച്ച് പോയെടാ…ഇപ്പോള്‍ മിഥു ശരിക്കും പോകുന്നു….. ഇങ്ങനെയായിരുന്നു മിഥുനിന്റെ ആത്മഹത്യ കുറിപ്പ്. അതില്‍ പകുതി അക്ഷരങ്ങളും അവന്റെ കണ്ണുനീര് വീണ് മായ്ഞ്ഞിരുന്നു.

താന്‍ ജീവന്‍ തുല്ല്യം സ്‌നേഹിച്ചവള്‍ തന്നെയും തന്റെ സമ്പത്തിനേയും മുതലെടുക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ മിഥുന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാലയും ലാപ്പ്‌ടോപ്പും ഫെന്‍സിംഗ് കിറ്റും ഐഫോണും തുടങ്ങി അവള്‍ പറഞ്ഞതെല്ലാം അവന്‍ വാങ്ങിച്ചു കൊടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ അവള്‍ 3 ലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഇതെല്ലാം അറിയാമായിരുന്നു. കഴിഞ്ഞ ഒരു മാസമായിട്ട് പെണ്‍കുട്ടി മിഥുനമായി സംസാരിക്കാനോ കാണാനോ തയ്യാറായിരുന്നില്ല. കാര്യം തിരക്കിയപ്പോള്‍ വാക്കു തര്‍ക്കമായി. തുടര്‍ന്ന് നിനക്ക് പോയി ചത്തൂടേ എന്ന കാമുകിയുടെ വാക്കും നീ ചത്താല്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലെന്ന അവളുടെ അമ്മയുടെ വാക്കും അവനെ വലിയ രീതിയില്‍ വിഷമിപ്പിച്ചു. പിന്നീടാണ് മിഥുന്‍ ആത്മഹത്യ ചെയ്തത്.

മിഥുന്റെ ആത്മഹത്യക്കുറിപ്പിന്റേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ നെയ്യാറ്റിന്‍ക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Share this Article

Leave a Comment