കുതിരാനിലെ ഒരു തുരങ്കത്തിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് തുരങ്കം അടച്ചത്. തുരങ്കത്തിന്റെ ഉപരിഭാഗത്ത് ഗ്യാൻട്രി കോൺക്രീറ്റ് ഇടുന്നതിനാണ് ഗതാഗത നിയന്ത്രണം. നിയന്ത്രണം 5 മാസമെങ്കിലും വേണ്ടി വരുമെന്ന് കമ്പനി.
ടോൾ പരിവ് ആരംഭിക്കും മുമ്പ് പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. റോഡ് തകർന്നതിനെ തുടർന്ന് നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ട്. നിലവിൽ ഗതാഗത നിയന്ത്രണം തുടരുമ്പോൾ ടോൾ നിരക്കിൽ കുറവ് വരുത്താൻ കമ്പനി തയ്യാറായില്ല.