Newsperseconds.com

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും; ഇക്കുറി പ്രത്യേക ചടങ്ങുകളില്ല; 15 ന് വൈകിട്ട് സന്നിധാനത്തെത്തും

Capture

പത്തനംതിട്ട: മകരസംക്രമ നാളില്‍ അയ്യപ്പവിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം തിങ്കളാഴ്ച വൈകുന്നേരമാണ് ശബരിമലയിലെത്തിച്ചേരുന്നത്. സന്ധ്യയില്‍ ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.

കൊട്ടാരത്തിലെ കുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ ഇക്കുറിയില്ല. വലിയകോയിക്കല്‍ ക്ഷേത്രവും സ്രാമ്പിക്കല്‍ കൊട്ടാരവും അടച്ചിട്ടിരിക്കുന്നതിനാല്‍ ഇത്തവണ ഘോഷയാത്ര പുനക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാവില്ല.

അതേസമയം, മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡന്റ്, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍, ശബരിമല എഡിഎം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മകരവിളക്ക് ദിവസം ജ്യോതി ദര്‍ശനത്തിനായി പുല്ലുമേടിലേക്ക് തീര്‍ത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Share this Article

Leave a Comment