കോട്ടയത്ത് ചേർന്ന ഓർത്തഡോക്സ് സഭ സുന്നഹദോസ് എപ്പിസ്കോപ്പൽ സമാപിച്ചു. ഓർത്തഡോക്സ് സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലാണ് സുന്നഹദോസ് ചേർന്നത്. സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ. കടമ്പനാട് ഭദ്രാസനത്തിലെ പരാതികളും സുന്നഹദോസ് യോഗത്തിൽ പരിശോധിച്ചു.
കാതോലിക്കാബാവയുടെ കൽപ്പന പ്രകാരമാണ് സഭ ആസ്ഥാനത്ത് എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്നത്. സുന്നഹദോസിൽ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരുമാണ് പങ്കെടുത്തത്. സക്കറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ ആശ്രമം ആക്രമണത്തിൽ 4 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇക്കാര്യവും സുനഹദോസ് യോഗത്തിൽ ചർച്ചയായി. ഇതിനു പുറമേയുള്ള അനുബന്ധ പരാതികളും സുന്നഹദോസ് പരിശോധിച്ചു. പരാതികൾ രമ്യമായി പരിഹരിച്ചതായി ഓർത്തഡോക്സ് സഭ അറിയിച്ചു.