കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് വീണ്ടും കുരുക്ക് വീഴുന്നു. തുടക്കം മുതല്‍ നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെ വന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട് അറിയണമെന്നും മന്ത്രി റിയാസ് ഇതുവരെ പ്രതികരിച്ചില്ലെന്നും വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി.
സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വീണക്ക് പണം ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം. സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്‌സാലോജിക്കും ചെയ്തത്. കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ മറച്ചുവെച്ചിട്ടുണ്ട്. അതേ സമയം, കെഎസ്‌ഐഡിസി ഇതിനെല്ലം കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ ആരോപിച്ചു.