മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. കോളേജിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 19 പ്രതികളാണ് കേസില്‍ ഉള്ളത്.
അതേ സമയം, വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് ഇന്നലെ സ്ഥലം മാറ്റി. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. പ്രതികള്‍ക്കെതിരെ വധശ്രമമടക്കം 9 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയാണ്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. നാടക പരിശീലനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് രാത്രി 15 പേരടങ്ങുന്ന സംഘം റഹ്മാനെ കുത്തിയത്.
മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആര്‍.