Newsperseconds.com

‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’; ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍

Untitled 1

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്‌ഐ നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍. കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെയാണ് കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ത്തത്. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ അവസാന കണ്ണിയായി. പത്തുലക്ഷത്തിലേറെ ചെറുപ്പക്കാര്‍ക്കൊപ്പം തൊഴിലാളികളും കര്‍ഷകരും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ ചങ്ങലയില്‍ പങ്കെടുത്തു.

‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മനുഷ്യച്ചങ്ങല കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്ഭവനില്‍ തീര്‍ത്തത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല.

വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവന്‍, എം എ ബേബി, തോമസ് ഐസക്, സംവിധായകന്‍ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയില്‍ കണ്ണിയായി.

Share this Article

Leave a Comment