Newsperseconds.com

വ്യവസ്ഥകള്‍ പാലിച്ച് ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Capture

ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് രജിസ്‌ട്രേഷന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ കൊടുക്കാമെന്നും സെക്രട്ടറി തലത്തില്‍ എത്ര ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളുന്നതിന് വേണ്ടി മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കാണം.

കൂടാതെ, ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുതെന്നും നിലവില്‍ സര്‍വ്വീസ് നടത്തുന്നവ ക്രമവല്‍ക്കരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, ഹൗസ് ബോട്ടുകാരുടെ വേഷത്തിലും സ്വഭാവത്തിലും മാന്യത ഉറപ്പു വരുത്തണമെന്നും ടൂറിസ്റ്റുകള്‍ക്ക് യാതൊരു വിധ വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment