കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി( എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി.
സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കണ്ടല ബാങ്കില്‍ തട്ടിച്ച പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഭാസുരാംഗൻ നിക്ഷേപിച്ചതായി ഇ ഡി പറയുന്നു.