Newsperseconds.com

സര്‍വോത്തം ജീവന്‍ രക്ഷാ പതക് മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന്

Capture

ന്യൂഡല്‍ഹി: മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക്. സൂരജ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കി.

അത് കൂടാതെ, ഏഴ് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു. മലയാളികളായ വില്‍സണ്‍, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു.

കേരള പൊലീസില്‍ നിന്ന് രണ്ടുപേര്‍ക്കാണ് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ലഭിച്ചത്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ ഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് മെഡല്‍. അഗ്‌നിശമന സേനയില്‍ നിന്ന് വിശിഷ്ട സേവനത്തിന് വിജയകുമാര്‍ എഫിനും മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 11 പേര്‍ക്കാണ് മെഡല്‍.

Share this Article

Leave a Comment