Newsperseconds.com

പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ഭീഷണിയില്‍

Capture

ഇടുക്കി: പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ഭീഷണിയില്‍. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്നാണ് വായ്പയെടുത്തത്. അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇപ്പോള്‍ പലിശ കൂടി ഏഴ് ലക്ഷം രൂപയില്‍ അധികമുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്. കുടുംബത്തിന് പൈസ തിരിച്ചടക്കാന്‍ യാതൊരു വിധ മാര്‍ഗവുമില്ല.

അതേ സമയം, മകളെ അടക്കം ചെയ്തത് വീട്ടുമുറ്റത്ത് ആയതിനാല്‍ ആ മണ്ണ് വിട്ട് പോകാന്‍ വീട്ടുകാരെ കൊണ്ടാവില്ല. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്‌കരിച്ചിരിക്കുത്. വീടിന്റെ നിര്‍മ്മാണം പലരുടേയും സഹായത്താലാണ് പാതി തീര്‍ത്തത്. ഇതിനിടയിലാണ് സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ നോട്ടീസ് വന്നിരിക്കുന്നത്.

Share this Article

Leave a Comment