Newsperseconds.com

റിപ്പബ്ലിക്ക് ദിന പരേഡ് സദസ്സിലും തമ്മില്‍ സംസാരിക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; രാജ്ഭവനിലെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്ന് സൂചന

Capture

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിന പരിപാടിയിലെ സദസ്സിലും തമ്മില്‍ സംസാരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ഇരുവരും വേദി ഒരുമിച്ച് പങ്കിട്ടിട്ടും തമ്മില്‍ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. പ്രധാനമന്ത്രിയെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. അടുത്തടുത്ത് ഇരുന്നാണ് ഇരുവരും കലാപരിപാടികള്‍ ആസ്വദിച്ചത്.

അതേ സമയം, രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ അറ്റ് ഹോം വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്നാണ് വിലയിരുത്തല്‍. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കാനും ഗവര്‍ണര്‍ തയ്യാറായില്ല.

നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ വെട്ടിചുരുക്കിയതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അറ്റ് ഹോമിന് സര്‍ക്കാര്‍ 20 ലക്ഷം അനുവദിച്ചിരുന്നു. കേവലം ഒരു മിനുട്ടും 17 സെക്കന്റും മാത്രമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി ചിലവഴിച്ചത്.

Share this Article

Leave a Comment