തിരുവനന്തപുരം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ പുറത്തുവിട്ടു.
അനീഷ്യയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ കൊല്ലം ഡിഡിപിയേയും പരവൂര്‍ കോടതിയിലെ മറ്റൊരു എപിഎയേയും മാനസികമായി പീഡിപ്പിച്ചു എന്നാണ് അനീഷ്യ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സീനിയര്‍ ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനീഷ്യയുടെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.