Newsperseconds.com

പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം തിരിച്ചടക്കും

Capture

ഇടുക്കി: പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ജപ്തിഭീഷണി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് തീര്‍ക്കും. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശികയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കുന്നതിനുള്ള നടപടികളാണ് സിപിഎം ഏറ്റെടുത്തത്.

പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നിന്നാണ് വായ്പയെടുത്തത്. അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇപ്പോള്‍ പലിശ കൂടി ഏഴ് ലക്ഷം രൂപയില്‍ അധികമുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്. ഈ തുക സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടക്കും.

മകളെ അടക്കം ചെയ്തത് വീട്ടുമുറ്റത്ത് ആയതിനാല്‍ ആ മണ്ണ് വിട്ട് പോകാന്‍ വീട്ടുകാരെ കൊണ്ടാവില്ല. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ സംസ്‌കരിച്ചിരിക്കുത്. വീടിന്റെ നിര്‍മ്മാണം പലരുടേയും സഹായത്താലാണ് പാതി തീര്‍ത്തത്. ഇതിനിടയിലാണ് സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ നോട്ടീസ് വന്നത്. വീട് പൂര്‍ത്തിയാക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment