Newsperseconds.com

മധുര കൃഷ്ണ ജന്മഭൂമി കേസില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി ജഗദ്ഗുരു ഡോ രാജീവ് മേനോന്‍

Untitled 1

മധുര കൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമപോരാട്ടത്തിന്റെ സുപ്രധാന വേളയില്‍ ഹിന്ദു സമൂഹത്തെ പിന്തുണച്ച് സനാതന ധര്‍മ്മ പരിഷത്ത് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുന്നു. പരിഷത്തിനെ പ്രതിനിധീകരിച്ച് ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍ മധുരയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

സനാതന ധര്‍മ്മ പരിഷത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയില്‍ മധുരയിലെ തര്‍ക്കഭൂമിയുടെ പ്രാധാന്യം അടിവരയിടുന്നുണ്ട്. കൂടാതെ, ജഗദ്ഗുരു ഡോ. രാജീവ് മേനോന്‍ ഹിന്ദു സമൂഹത്തിന് തര്‍ക്കഭൂമിയുടെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം ഊന്നിപ്പറയുകയും എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.

അതേ സമയം, മുസ്ലീം സഹോദരീസഹോദരന്മാരോട് ആരാധനാലയം മാറ്റി സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് വിനീതമായ അഭ്യര്‍ത്ഥന നടത്തി. മുസ്ലീം സമുദായത്തോട് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും തര്‍ക്കഭൂമിയുടെ ചരിത്രം അറിയിക്കാനും ശ്രമിച്ചു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഹിന്ദുക്കള്‍ക്ക് വളരെയധികം ആത്മീയ മൂല്യം നല്‍കുന്നുവെന്നും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ബഹുമാനിക്കാനും സംരക്ഷിക്കാനും അത് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് അഗാധമായ മതപരമായ പ്രാധാന്യമുള്ളതാണെങ്കിലും, ഇത് പ്രാഥമികമായി മുസ്ലീം സമുദായത്തിന്റെ ആരാധനാലയമായി വര്‍ത്തിക്കുന്നു എന്ന വിശ്വാസത്തിലാണ് പരിഷത്തിന്റെ ഹര്‍ജി. ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വം സൃഷ്ടിക്കുകയാണ് സനാതന ധര്‍മ്മ പരിഷത്തിന്റെ സംരംഭം ലക്ഷ്യമിടുന്നത്. നിയമനടപടികള്‍ തുടരുമ്പോള്‍ കൃഷ്ണജന്മഭൂമി കേസിനെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment