Newsperseconds.com

പിഎം എ സലാമിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് എം കെ മുനീര്‍

mk muneer

മുഖ്യമന്ത്രി വിളിച്ചാല്‍ ചിലര്‍ക്ക് എല്ലാമായി എന്ന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് എം കെ മുനീര്‍. പരാമര്‍ശം സമസ്തക്കെതിരെയല്ല . അത് തങ്ങള്‍ക്കെതിരെയാണെന്ന് സ്വയം കരുതുമ്പോഴാണ് പ്രശ്‌നം. ഉന്നത തലത്തില്‍ സമസ്തയും ലീഗും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. സമസ്ത ഒരു മത സംഘടനയും ലീഗ് രാഷ്ട്രീയ സംഘടനയും ആണ്. അതിന്റെതായ വ്യത്യാസങ്ങള്‍ എല്ലാ തലത്തിലുമുണ്ടാവും. സര്‍ക്കാര്‍ ഒരു കാര്യത്തിന് വിളിച്ചാല്‍ സമസ്ത പോകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ പിണറായി വിജയന്‍ ഇതിനിടയില്‍ രാഷ്ട്രീയ ലാക്കോടെ കുളം കലക്കാന്‍ ശ്രമിക്കുകയാണ്. പിണറായി വിളിക്കുമ്പോള്‍ സമസ്ത പോകുന്നതില്‍ ലീഗിന് ഞെട്ടലും പേടിയുമില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. സമസ്തയ്ക്കു ലീഗിനും അവരവരുടെതായ സ്വാതന്ത്ര്യം ഉണ്ട്. ഈ സ്വാതന്ത്ര്യത്തില്‍ പരസ്പരം കൈ കടത്തുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെന്നും മുനീര്‍ പറഞ്ഞു.

 

Share this Article

Leave a Comment