Newsperseconds.com

ശ്രീരാമനെതിരെ വിവാദ എഫ്ബി പോസ്റ്റ്; പി ബാലചന്ദ്രന്‍ എം എല്‍ എയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ

Capture

തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിവാദമായ സംഭവത്തില്‍ പി ബാലചന്ദ്രന്‍ എം എല്‍ എയ്ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തെത്തുടര്‍ന്നാണ് തീരുമാനം. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സിപി ഐ ആവശ്യപ്പെട്ടിരുന്നു. സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ ആണ് അച്ചടക്ക നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയിരുന്നു. എങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് വന്നത് ഗുരുതരപിഴവാണെന്ന് പാര്‍ട്ടി അറിയിച്ചു. വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവരും പങ്കെടുത്തിരുന്നു.

രാമായണത്തിലെ ഒരു സന്ദര്‍ഭം എടുത്തു പറഞ്ഞ് രാമന്‍, സീത, ലക്ഷ്മണന്‍, എന്നിവരെ പരാമര്‍ശിച്ചായിരുന്നു എംഎല്‍എയുടെ കുറിപ്പ്. എന്നാല്‍ കുറിപ്പ് വിവാദമായതോടെ ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Share this Article

Leave a Comment