തിരുവനന്തപുരം: വയനാട് മാനന്തവാടി ജനവാസമേഘലയില്‍ ഇറങ്ങിയ കാട്ടാനയെ ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാനുള്ള അനുമതി നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണെന്നും അതിനാല്‍ മയക്കുവെടി വെക്കല്‍ സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. മയക്ക് വെടി ആവശ്യമെങ്കില്‍ അനുമതി നല്‍കാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കര്‍ണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് സ്ഥലത്തെത്തി ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. ആന നഗരത്തിലെ കോടതി വളപ്പിലേക്ക് കടന്നുവെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നു ഇറങ്ങാത്തവര്‍ പുറപ്പെടരുതെന്നും നിര്‍ദേശമുണ്ട്.