Newsperseconds.com

എക്‌സാലോജിക്ക്; വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല; കെ സുരേന്ദ്രന്‍

Capture

തിരുവനന്തപുരം: എക്‌സാലോജിക്ക് കരിമണല്‍ കമ്പനിയില്‍ നിന്നും മകള്‍ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി വാങ്ങിയ കേസില്‍ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെയും അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ എത്താതെ ഒളിച്ചോടിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കരിമണല്‍ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്ത് വന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Share this Article

Leave a Comment