Newsperseconds.com

എന്‍സിഇആര്‍ടി നടപടി അംഗീകരിക്കാനാകില്ല; മുഖ്യമന്ത്രി

philip Pinarayi Vijayan

തിരുവനന്തപുരം; ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കണമെന്നുള്ള എന്‍സിഇആര്‍ടി തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിഇആര്‍ടിയുടെ നീക്കം നിക്ഷിപ്ത താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെട്ടതാണെന്നും ഇത് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ എന്‍സിഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചാല്‍ ഇതുമൂലമുള്ള അപകടം എന്താണ്? സമൂഹത്തെയും ചരിത്രത്തെയും കുട്ടികള്‍ കാണുന്ന രീതിയെ ഇത് മാറ്റിമറിക്കും. മുന്‍വിധികള്‍ നിറഞ്ഞതും മനുഷ്യത്വ ബോധമില്ലാത്തതുമായ ഒരു തലമുറ രൂപപ്പെടും. അത് നമ്മുടെ മതേതര ചിന്തയെയും സാഹോദര്യ സമൂഹത്തെയും അപകടത്തിലാക്കും,” മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെന്നത് ഒഴിവാക്കി ഭാരതം എന്നാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment