Newsperseconds.com

കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത സംഭവം; കേസില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും

Capture

കൊച്ചി: കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത ഐസിസ് പ്രവര്‍ത്തകന്‍ റിയാസ് അബൂബക്കറിനെതിരായ കേസില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. സമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തി എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. രാവിലെ 11 മണിക്കാണ് കൊച്ചി എന്‍ഐഎ കോടതി വിധി പറയുക.

പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. യുഎപിഎ യിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ആണ് ചുമത്തിയത്.

Share this Article

Leave a Comment