Newsperseconds.com

ജോലിയില്‍ നിന്ന് വിരമിച്ചിട്ട് എട്ട് വര്‍ഷം; പിഎഫ് നല്‍കിയില്ല; അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരന്‍ ജീവനൊടുക്കി

Capture

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്ന തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്‍(68) ആണ് പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗിയായിരുന്നു മരിച്ച ശിവരാമന്‍. ജോലിയില്‍ നിന്ന് വിരമിച്ചിട്ട് എട്ട് വര്‍ഷമായി.

ശിവരാമന്‍ അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു. എണ്‍പതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. പിഎഫിനായി ഒരുപാട് തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന്റെ സഹോദരീ ഭര്‍ത്താവ് സുകുമാരന്‍ ആരോപിച്ചു.

പി എഫിനായി പല തവണ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും സുകുമാരന്‍ ആരോപിച്ചു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും സഹോദരി ഭര്‍ത്താവ് പറഞ്ഞു.

Share this Article

Leave a Comment