ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും ആരെയും തോല്‍പ്പിക്കാനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ നാളെ സമരത്തില്‍ പങ്കെടുക്കും. ബിജെപി ഭരണങ്ങളുള്ള 17 സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സമരത്തില്‍ രാഷ്ട്രീയമില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങള്‍ കേന്ദ്ര ഇടപെടലിലൂടെ ചോര്‍ന്ന് പോവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എടുത്ത വായ്പ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കട പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം 7000 കോടി രൂപ കടമെടുപ്പ് പരിധിയില്‍ വെട്ടിക്കുറച്ചു. കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.