Newsperseconds.com

പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു

Capture

കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍. സംസ്‌കാരം ഞായറാച നടക്കും. ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്.

കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറായിരുന്നു ഭവാനി ചെല്ലപ്പന്‍. ചെറിയ പ്രായത്തില്‍ നൃത്തച്ചുവടുകള്‍ കൊണ്ട് അവര്‍ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. 1952-ല്‍ ആരംഭിച്ച നൃത്ത വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം പഠിച്ചിറങ്ങിയത്.

കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. 13ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. കലാരംഗത്തെ അവരുടെ കഴിവുകള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് ബഹുമതികളടക്കം അവര്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.

Share this Article

Leave a Comment