പലസ്ഥീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുസ്ലീം ലീഗ് പരിപാടിക്കിടയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞതാണ് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ശശി തരൂരില്‍ നിന്ന് വേദിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയ വിവാദ പ്രയോഗത്തോട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്നും എന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ആഗോള മാനുഷിക ലക്ഷ്യത്തിലേക്ക് സങ്കുചിത രാഷ്ട്രീയം കുത്തിവയ്ക്കാന്‍ തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.