ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ചര്‍ദ്ദിയെ തുടര്‍ന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ച് വയസ്സുകാരിയെ പ്രഥമിക ചികിത്സക്കായി എത്തിച്ചത്. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.
ആശുപത്രിയില്‍ നിന്ന് ഛര്‍ദ്ദിക്കുള്ള മരുന്ന് നല്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടി വീണ്ടും ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് അതേ ആശുപത്രിയില്‍ തന്നെ കുട്ടിയെ ചികിത്സക്കായി എത്തിക്കുകയായിരുന്നു. ഇവിടെ വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.
മരണകാരണം വ്യക്തമല്ല. എന്നാല്‍ ഇന്നലെ മുത്തച്ഛനോടൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ചതായി വീട്ടുകാര്‍ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിയ്ക്ക് ഛര്‍ദിയുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.