Newsperseconds.com

മിഷന്‍ ബേലൂര്‍ മഖ്‌ന; കുങ്കി ആനകളെ കാണുമ്പോള്‍ ആന മാറിപോകുന്നു; മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു

Capture

വയനാട്: ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. ആനയുടെ സിഗ്നല്‍ കിട്ടുന്ന ഭാഗത്തേക്ക് ദൗത്യസംഘം ഇപ്പോള്‍ നീങ്ങുകയാണ്. രാത്രി വൈകി, ആന കര്‍ണാടക അതിര്‍ത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ തന്നെ വരികയായിരുന്നു. കുറ്റിച്ചെടികളും പൊന്തക്കാടുകളും കാരണമാണ് ദൗത്യം ദുഷ്‌കരമാക്കുന്നതെന്ന് സംഘം പറഞ്ഞു. നാല് ദിവസമായിട്ടും ആനയെ പിടികൂടനാവത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

വിവിധ സംഘങ്ങളായി തിരിഞ്ഞ്, കാടിന്റെ പലഭാഗത്ത് കൂടിയാണ് ദൗത്യസംഘം ആനയെത്തേടി പോയിരിക്കുന്നത്. കുങ്കി ആനകളെ കാണുമ്പോള്‍ ആന മാറിപോകുകയാണ്. സ്ഥലവും സന്ദര്‍ഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. ഇന്നലെ സംഘം ആനയുടെ തൊട്ടടുത്ത് എത്തിയെങ്കിലും ആന പൊന്തക്കാടുകള്‍ക്കിടയില്‍ മറയുകയായിരുന്നു.

Share this Article

Leave a Comment