മാനന്തവാടി: വയനാട് പടമലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. കാട്ടാനയെ പിടികൂടാത്തതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. കടുവ റോഡില്‍ നിന്ന് ക്രോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടര്‍ന്ന് വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് കടുവ മലയിലേക്ക് കയറി ഓടുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സത്രീ പറഞ്ഞു. കഴിഞ്ഞ ദിവസം ബേലൂര്‍ മഗ്‌ന കയറിപ്പോയതും ഇതേ മലമുകളിലേക്കായിരുന്നു. ഇതോടെ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഇരട്ടിയായി. ആളക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയുടെ സാമീപ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.