ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതത്. ഇതോടെ, കര്‍ണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ ജസ്റ്റിസ് അനു ശിവരാമന്‍ അംഗമാകും.
1991-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമന്‍. 2010-11 കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ശിവരാമന്‍ നായരുടെ മകളാണ്. ജസ്റ്റിസ് അനു ശിവരാമന്‍ ചുമതലയേല്‍ക്കുന്നതോടെ കര്‍ണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവര്‍ മാറും.