Newsperseconds.com

മിഷന്‍ ബേലൂര്‍ മഗ്‌ന; വനത്തിലെ പുലിയുടെ സാന്നിധ്യം ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നു; ദൗത്യം ആറാം ദിവസത്തിലേക്ക്

Capture

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ദുഷ്‌കരമാകുന്നു. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ആനയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ രോഷാകുലരാണ്.

അതേ സമയം, വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ദൗത്യസംഘം ഇന്നലെ രണ്ടുതവണയാണ് പുലിയുടെ മുന്നില്‍പ്പെട്ടത്. ബേലൂര്‍ മഗ്‌നൊക്കൊപ്പം ഉള്ള മോഴയാന അക്രമകാരിയാണ് എന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ആന കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ ദൗത്യം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment