Newsperseconds.com

തൃപ്പൂണിത്തുറ സ്‌ഫോടനം; മൂന്നാറില്‍ ഒളിവിലായിരുന്ന എട്ട് പേര്‍ കൂടി അറസ്റ്റിലായി

Capture

കൊച്ചി: തൃപ്പൂണിത്തുറ പടക്കസംഭരണശാലയില്‍ നടന്ന ഉഗ്ര സ്ഫോടനത്തില്‍ എട്ട് പേര്‍ കൂടി അറസ്റ്റിലായി. ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്നാറില്‍ ഒളിവിലായിരുന്നു. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അതേ സമയം, സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്. അനുമതി ഇല്ലാതെയാണ് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പടക്കം എത്തിച്ചത്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയിട്ടും എന്തുകൊണ്ടാണ് പോലീസ് തടയാതിരുന്നത് എന്നത് കൂടി അന്വേഷിക്കും. സ്ഫോടനത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പും അന്വേഷണസംഘം നടത്തിയേക്കും.

Share this Article

Leave a Comment