കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. സംഭവത്തില്‍ ഡോക്ടറും, രണ്ട് ആരോഗ്യപ്രവര്‍ത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികളായ ഡോ . രമേശന്, ഡോ. ഷഹന , സ്റ്റാഫ് നേഴ്സ് രഹന , മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. പ്രോസിക്യൂഷന് നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതോടെ ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് എസിപിയുടെ പുതിയ അപേക്ഷയാണ് പോലീസ് മേധാവിക്ക് കൈമാറിയത്.