മാനന്തവാടി: കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ സോന. രണ്ട് മണിക്കൂര്‍ കൊണ്ടാണ് അച്ഛനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്നും ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും മകള്‍ സോന മാധ്യമങ്ങളോട് പറഞ്ഞു.
പോളിനെ ആദ്യം കൊണ്ടു പോയത് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കായിരുന്നുവെന്നും അവിടെ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും മകള്‍ പറഞ്ഞു. വേണ്ട ചികിത്സാ കൊടുക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ പറഞ്ഞിരുന്നു ഇനി ഒരു മകള്‍ക്കും ഈ ഗതി വരരുതെന്ന്. എന്നാല്‍ ഇപ്പോള്‍ അതേ ഗതി എനിക്കും വന്നിരിക്കുകയാണ്. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നുവെന്നും സോന മാധ്യമങ്ങളോട് പറഞ്ഞു.