Newsperseconds.com

ബേലൂര്‍ മഗ്‌ന കര്‍ണാടക വനാതിര്‍ത്തി വിട്ട് നാഗര്‍ഹോള വനത്തില്‍ കടന്നു; ദൗത്യസംഘം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

Capture

മാനന്തവാടി: വനംവകുപ്പ് സംഘത്തെ വെട്ടിലാക്കി ബേലൂര്‍ മഗ്‌ന കര്‍ണാടക വനാതിര്‍ത്തി വിട്ട് നാഗര്‍ഹോള വനത്തില്‍ കടന്നു. കര്‍ണാടക വനത്തിലൂടെ സഞ്ചരിക്കുന്ന ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുകയാണ്. തിരച്ചിലിനിടയില്‍ ഇത് രണ്ടാമത്തെ തവണയാണ് ആന കര്‍ണാടക അതിര്‍ത്തി കടക്കുന്നത്. ഇതോടെ ദൗത്യസംഘം കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.

അതേ സമയം, ബേലൂര്‍ മഗ്‌ന കര്‍ണാടക വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പകല്‍ ആന തിരിച്ചെത്താന്‍ സാധ്യതയില്ല. രാത്രിയോടെ തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ കൂടെയുണ്ടായിരുന്ന മോഴയാന ഇന്നലെ മുതല്‍ ബേലൂര്‍ മഗ്‌നക്കൊപ്പമില്ല. കര്‍ണാടക വനത്തില്‍ കയറി കേരള വനം വകുപ്പിന് ആനയെ മയക്കുവെടി വെക്കാന്‍ സാധിക്കാത്തതുകൊണ്ട് ദൗത്യം ദുഷ്‌കരമാവുകയാണ്.

Share this Article

Leave a Comment