കൊല്‍ക്കത്ത: അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം സീത എന്ന പെണ്‍സിംഹത്തെ പാര്‍പ്പിക്കരുതെന്ന വിചിത്ര ഹര്‍ജിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുന്നു. പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേരാണ് വിവാദമായത്. അക്ബര്‍ എന്നത് മുഗള്‍ ചക്രവര്‍ത്തിയുടെ പേരാണ്. സീതയാകട്ടെ ഇതിഹാസമായ രാമയണത്തിന്റെ ഭാഗവും. സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് ഈ രണ്ട് സിംഹങ്ങളേയും ബംഗാളില്‍ എത്തിച്ചത്. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം.
ഫെബ്രുവരി 16 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും. അതേ സമയം, വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഹിന്ദുമതത്തെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ നീക്കമാണെന്നാണ് വി.എച്ച്.പി പശ്ചിമബംഗാള്‍ ഘടകം ആരോപിക്കുച്ചു. മതവികാരം വ്രണപ്പെടുത്തുന്ന സംഭവമായതിനാല്‍ സിംഹത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.