Newsperseconds.com

ആശ്വാസമേകാന്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ഇന്ന് വയനാട്ടിലെത്തും; വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം

Capture

കല്‍പ്പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വയനാട്ടിലെത്തും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഇന്ന് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തും. ഇന്നലെ സ്ഥലം എംപി രാഹുല്‍ഗാന്ധി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. പുല്‍പ്പള്ളിയിലെ വന്യമൃഗ ആക്രമണങ്ങളും പ്രതിഷേധവും ദേശീയതലത്തില്‍ ചര്‍ച്ചയാവുകയാണ്.

പടമല അജീഷിന്റെ വീട്ടിലാണ് ഗവര്‍ണര്‍ ആദ്യമെത്തുക. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ പാക്കം സ്വദേശി പോളിന്റെ വീടും, കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരേരികുന്ന് കോളനിയിലെ ശരത്തിന്റെ വീടും ഗവര്‍ണര്‍ സന്ദര്‍ശിക്കും. വീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഉച്ചയ്ക്ക് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷക സംഘടന പ്രതിനിധികളെയും ഗവര്‍ണര്‍ കാണും. വൈകിട്ടോടുടുകൂടിയാണ് ഗവര്‍ണര്‍ വയനാട്ടില്‍ നിന്ന് മടങ്ങുക.

Share this Article

Leave a Comment