Newsperseconds.com

ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനാവാതെ ദൗത്യസംഘം; ആന കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ തുടരുന്നു

Capture

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനാവാതെ ദൗത്യസംഘം. ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് പതിനൊന്ന് ദിവസം പിന്നിടുകയാണ്. ബേലൂര്‍ മഗ്ന ഇപ്പോള്‍ കര്‍ണാടക വനത്തില്‍ തുടരുകയാണ്. ഇന്നലെയാണ് ആന കേരളത്തിന്റെ അതിര്‍ത്തി വിട്ടത്.

അതേ സമയം, കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മച്ചൂര്‍ മേഖലയിലാണ് നിലവില്‍ ബേലൂര്‍ മഗ്‌ന നിലയുറപ്പിച്ചിരിക്കുന്നത്. മയക്കുവെടിക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി ട്രാക്കിംഗ് ടീം പിന്നാലെയുണ്ടെങ്കിലും കര്‍ണാടക വനത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകില്ല. ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂ എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

Share this Article

Leave a Comment