ന്യൂഡല്‍ഹി: വിപണികളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 30 മുതല്‍ 50 രൂപ വരെ സവാള വിറ്റഴിച്ചപ്പോള്‍ വില ഇപ്പോള്‍ 70-80 രൂപയില്‍ എത്തുകയാണ്. നവംബര്‍ ആദ്യവാരത്തോടെ വില കിലോയ്ക്ക് 100 ല്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ഒക്ടോബര്‍ 25 ലെ സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഉള്ളിയുടെ പരമാവധി ചില്ലറ വില കിലോഗ്രാമിന് 70 രൂപയായി ഉയര്‍ന്നുവെന്നാണ്. ഖാരിഫ് വിള വിപണിയില്‍ ലഭ്യമാകുന്ന ഡിസംബര്‍ വരെ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.