Newsperseconds.com

വീട്ടില്‍ നിന്ന് പ്രസവം നടത്താന്‍ ശ്രമിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Capture

തിരുവനന്തപുരം: നേമത്ത് വീട്ടില്‍ വെച്ച് നടത്തിയ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്യുപങ്ചര്‍ ചികിത്സയുടെ പേരില്‍ വ്യാജ ചികിത്സയാണ് നടക്കുന്നതെന്ന് മുമ്പ് തന്നെ പരാതി വന്നിരുന്നു. ഷിഹാബുദ്ധീനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയെന്ന് പോലീസ് പറഞ്ഞിരുന്നു.

എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേ സമയം, സെപ്തംബര്‍ മാസത്തില്‍ ഷിബാബുദ്ധീന്റെ അക്യുപങ്ചര്‍ ചികിത്സ വ്യാജമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആരോഗ്യവകുപ്പ് നടപടി ഒന്നും എടുത്തില്ല.

Share this Article

Leave a Comment