Newsperseconds.com

പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം; കൊല ചെയ്യാന്‍ പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Capture

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരടക്കം പതിനാലംഗ സംഘമാണ് കേസ് അന്വേഷിക്കുക

അതേ സമയം, കൊല ചെയ്യാന്‍ പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല ചെയ്യാനുള്ള കാരണം മുന്‍വൈരാഗ്യമാണെന്ന് അഭിലാഷ് സമ്മതിച്ചു.

സത്യനാഥന്റെ ശരീരത്തില്‍ ആഴത്തില്‍ ആറ് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. സത്യനാഥന്റെ കഴുത്തിലും നെഞ്ചിലുമാണു മുറിവുകളുള്ളത്. ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണം. ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്ത് വെച്ചായിരുന്നു സത്യനാഥനെ അഭിലാഷ് കുത്തിയത്.

 

Share this Article

Leave a Comment